കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളെ സഹായിച്ചെന്ന് ആരോപണം നേരിട്ട മരട് എസ്ഐയെ സ്ഥലംമാറ്റി. മരട് എസ്ഐ കെ.കെ. സജീഷിനെ ട്രാഫിക് വെസ്റ്റ് സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റിയത്.
കേസിന്റെ പ്രധാന രേഖകള്‍ ഫയലില്‍ നിന്ന് മാറ്റിയെന്ന പരാതി ഉയര്‍ന്നിരുന്നു. കേസിന്‍റെ പുരോഗതി വിലയിരുത്താൻ ഫയൽ വിളിച്ചുവരുത്തി ഡിസിപി പരിശോധന നടത്തിയപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മ്മാതാക്കള്‍ ഏഴ് കോടി തട്ടിയെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ കേസ് നടക്കുന്നത്.
സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കാണ് കേസെടുത്തത്. ഇതിനു പിന്നാലെ കേസ് റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ട് നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം തുടരാനായിരുന്നു കോടതി നിർദേശിച്ചത്.