തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടൽ ഉടമ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന ഹോട്ടൽ ജീവനക്കാർ പിടിയിൽ. കഫേ ഹോട്ടല്‍ ജീവനക്കാരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം അടിമലത്തുറ സ്വദേശി രാജേഷ്, ഡൽഹി സ്വദേശി ദിൽകുമാർ എന്നിവരെ അടിമലത്തുറയിൽ നിന്നാണ് ഷാഡോ പോലീസ് പിടികൂടിയത്.
ജോലിയിൽ നിന്നും പിരിച്ച് വിട്ടതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ കൃത്യം നടത്തിയതെന്നാണ് പ്രതികൾ പോലീസിന് മൊഴി നൽകിയത്. ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രതികൾ മൊഴി നൽകിയത്. പിടിയിലാകുമ്പോള്‍ ഇരുവരും അമിത മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
കൊലയ്ക്ക് ശേഷം മൃതദേഹം പായ കൊണ്ട് മൂടുകയും മൃതദേഹം മറവ് ചെയ്യാൻ ശ്രമിച്ചെങ്കിലും പിന്നീട് ഒളിവിൽ പോവുകയായിരുന്നുവെന്നും പ്രതികൾ പറയുന്നു. അടിമലത്തുറയില്‍ നിന്നാണ് രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. പിടികൂടുന്നതിനിടെ ഇരുവരും ചേര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു. മര്‍ദനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു.