കാസര്‍കോട് 15കാരിയുടേയും യുവാവിന്‍റേയും മരണം; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
ഫെബ്രുവരി 12 നാണ് പെൺകുട്ടിയെയും ഇവരുടെ കുടുംബ സുഹൃത്തായ പ്രദീപിനെയും കാണാതായത്

കാസര്‍കോട്: പൈവളിഗെയിലെ കണ്ടെത്തിയ പതിനഞ്ച് വയസുകാരിയുടേയും ഓട്ടോ ഡ്രൈവര്‍ പ്രദീപിന്‍റേയും മൃതദേഹങ്ങളുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഇരുവരുടെ മരണം ആത്മഹത്യ ആണെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം നടന്നത്.മൃതദേഹങ്ങൾക്ക് ഇരുപത് ദിവസത്തിൽ അധികം പഴക്കമുണ്ട്. മൃതദേഹങ്ങള്‍ ഉണങ്ങിയ നിലയില്‍ (മമ്മിഫൈഡ്)ആയിരുന്നു. കൂടുതല്‍ പരിശോധനയ്ക്കായി ഇരുവരുടെയും സാമ്പിളുകൾ ഫോറന്‍സിക് ലാബിലേക്ക് അയച്ചു.അതേസമയം, ആത്മഹത്യയ്ക്ക് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
ഫെബ്രുവരി 12 നാണ് പെൺകുട്ടിയെയും ഇവരുടെ കുടുംബ സുഹൃത്തായ പ്രദീപിനെയും കാണാതായത്. ഇന്നലെയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. വീടിന് സമീപത്തെ കാട്ടിലാണ് ഇരുവരേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ തെച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരേയും കാണാതായി ഇരുപത്തിയാറാം ദിവസമാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്.
What's Your Reaction?






