തൃശൂരില്‍ പള്ളി വികാരിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കഴിഞ്ഞ ഒക്ടേ‍ാബർ 22നാണ് ഫാ. ലിയേ‍ാ പതിയാരം പള്ളിയിൽ വികാരിയായി ചുമതലയേറ്റത്

May 15, 2025 - 10:49
May 16, 2025 - 10:42
 0
തൃശൂരില്‍ പള്ളി വികാരിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ: പള്ളി വികാരിയെ പള്ളിയേ‍ാടു ചേർന്നുള്ള വൈദികമന്ദിരത്തിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എരുമപ്പെട്ടി പതിയാരം സെന്റ് ജ‍േ‍ാസഫ്സ് പള്ളി വികാരിയായ പെരിഞ്ചേരി സ്വദേശിയായ ഫാ. ലിയേ‍‍ാ പുത്തൂരിനെയാണ് (34) ഇന്നലെ ഉച്ചയേ‍ാടെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുത്തൂർ വീട്ടിൽ ഡേവിസിന്റെയും ലിസിയുടെയും മകനാണ്. 

കഴിഞ്ഞ ഒക്ടേ‍ാബർ 22നാണ് ഫാ. ലിയേ‍ാ പതിയാരം പള്ളിയിൽ വികാരിയായി ചുമതലയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് പള്ളിമണിയടിക്കുന്നതിനായെത്തിയ ദേവാലയ ശുശ്രൂഷി ഫാ. ലിയോയെ പുറത്ത് കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ അദ്ദേഹത്തെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ആറുവർഷം മുൻപാണ് ഫാ. ലിയേ‍ാ പൂത്തൂർ വൈദിക പട്ടം സ്വീകരിച്ചത്. പതിയാരം പള്ളിയിലാണ് ആദ്യമായി വികാരിയായെത്തുന്നത്. മൃതദേഹം തൃശൂർ മെഡിക്കൽ കേ‍ാളജ് ആശുപത്രി മേ‍ാർച്ചറിയിൽ. സംസ്കാരം ഇന്ന് നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow