ജലദോഷം പിടിപെട്ടോ? ലക്ഷണങ്ങൾ പെട്ടെന്ന് കുറയ്ക്കാൻ ഈ 'പൊടിക്കൈകൾ' പരീക്ഷിക്കാം

ജലദോഷത്തെ തുടര്‍ന്നുള്ള ചുമ മാറാന്‍ ചെറുചൂടുവെള്ളത്തില്‍ അല്‍പം തേന്‍ ചേര്‍ത്തു കുടിക്കുന്നത് നല്ലതാണ്

Nov 25, 2025 - 22:14
Nov 25, 2025 - 22:14
 0
ജലദോഷം പിടിപെട്ടോ? ലക്ഷണങ്ങൾ പെട്ടെന്ന് കുറയ്ക്കാൻ ഈ 'പൊടിക്കൈകൾ' പരീക്ഷിക്കാം

സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) റിപ്പോർട്ട് പ്രകാരം ഒരാൾക്ക് ഒരു വർഷത്തിൽ രണ്ടോ മൂന്നോ തവണ വരെ ജലദോഷം ഉണ്ടാകാം. ഏഴ് ദിവസം വരെ ലക്ഷണങ്ങൾ നീണ്ടുനിന്നേക്കാം. തൊണ്ടവേദനയിൽ തുടങ്ങി, മൂക്കൊലിപ്പ്, തലവേദന, ക്ഷീണം, ശരീരവേദന എന്നിവയാണ് ജലദോഷത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ചിലപ്പോൾ ഇത് പിന്നീട് കഠിനമായ പനിയായി മാറാനുള്ള സാധ്യതയുമുണ്ട്. അത്തരം അവസ്ഥകൾ ഒഴിവാക്കുന്നതിനും ജലദോഷത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും ഈ പ്രതിവിധികൾ പരീക്ഷിക്കാം. 

ജലദോഷത്തെ തുടര്‍ന്നുള്ള ചുമ മാറാന്‍ ചെറുചൂടുവെള്ളത്തില്‍ അല്‍പം തേന്‍ ചേര്‍ത്തു കുടിക്കുന്നത് നല്ലതാണ്. വെള്ളവും ജലാംശം അടങ്ങിയ പഴങ്ങളും കഴിക്കുന്നത് തൊണ്ടവേദന, മൂക്കടപ്പ് തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും. മദ്യവും കഫീന്‍ അടങ്ങിയ പാനീയങ്ങളും ഈ സമയം ഒഴിവാക്കുന്നതാണ് നല്ലത്. ഈ സമയത്ത് വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം. രോഗപ്രതിരോശേഷി വര്‍ധിപ്പിക്കുന്നതിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പ്രോബയോട്ടിക്‌സ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ച് കുടലിന്റെ ആരോഗ്യം നിലനിര്‍ത്തുക. ജലദോഷം ഉള്ളപ്പോള്‍ ചിക്കന്‍ നൂഡില്‍സ് സൂപ്പ് ഒരു മികച്ച ഓപ്ഷനാണ്. ഇതില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയതാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 

മാംസം കഴിക്കാന്‍ താത്പര്യമില്ലെങ്കില്‍ പച്ചക്കറി അല്ലെങ്കില്‍ പയര്‍ ഉപയോഗിച്ചുള്ള സൂപ്പ് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ചെറുചൂടുവെള്ളത്തില്‍ ഉപ്പുവെള്ളം കവിള്‍കൊള്ളുന്നത് തൊണ്ടവേദനയ്ക്ക് ആശ്വസം കിട്ടും. ഉറക്കം നിങ്ങളുടെ ശരീരത്തിന് വിശ്രമം നല്‍കുകയും സുഖപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും. ഉറങ്ങുമ്പോള്‍, നിങ്ങളുടെ ശരീരം സൈറ്റോകൈന്‍സ് എന്ന പ്രോട്ടീനുകള്‍ ഉണ്ടാക്കുന്നു, ഇത് വീക്കം, അണുബാധ എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് പ്രധാനമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow