ടാറ്റയുടെ പുത്തൻ 'സിയാറ' എത്തി: പ്രാരംഭ വില 11.49 ലക്ഷം രൂപ മുതൽ
നേരത്തെ മുംബൈയിൽ നടന്ന ചടങ്ങിൽ ടാറ്റ പുതിയ സിയാറയുടെ പ്രൊഡക്ഷൻ മോഡലുകൾ അവതരിപ്പിച്ചിരുന്നു
ടാറ്റ മോട്ടോഴ്സ് അവരുടെ പുതിയ എസ്.യു.വി. മോഡലായ ടാറ്റ സിയാറ (Tata Sierra) പുറത്തിറക്കി. വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില 11.49 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. നിലവിൽ ഒരു മോഡലിന്റെ വില മാത്രമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ മുംബൈയിൽ നടന്ന ചടങ്ങിൽ ടാറ്റ പുതിയ സിയാറയുടെ പ്രൊഡക്ഷൻ മോഡലുകൾ അവതരിപ്പിച്ചിരുന്നു.
ഡിസംബർ 16 മുതൽ പുതിയ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിക്കും. ജനുവരി 15 മുതൽ സിയാറ ഉപഭോക്താക്കൾക്ക് കൈമാറി തുടങ്ങും. പുതിയ 1.5 ലിറ്റർ ടി.ജി.ഡി.ഐ (TGDI) എൻജിനുമായിട്ടാണ് സിയാറ വിപണിയിൽ എത്തുന്നത്. മൂന്ന് വ്യത്യസ്ത പവർട്രെയിൻ ഓപ്ഷനുകൾ ഇതിൽ ലഭ്യമാണ്.
160 ബിഎച്ച്പി കരുത്തും 255 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 1.5 ലീറ്റര്‍, 4 സിലിണ്ടര്‍ ഡയറക്ട്-ഇന്‍ജക്ഷന്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റാണ് ഇത്. 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. കൂടാതെ 106 ബിഎച്ച്പി കരുത്തും 145 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിരേറ്റഡ് വേരിയന്റും ലഭ്യമാണ്, ഇത് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളില്‍ ലഭിക്കും. ഡീസല്‍ മോഡലില്‍ 118 എച്ച്പി കരുത്തുള്ള 1.5 ലിറ്റര്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഇതിന് 6-സ്പീഡ് മാനുവല്‍ കൂടാതെ 6-സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനുകളും ലഭ്യമാണ്.
What's Your Reaction?

