'കിഡ്നി സ്റ്റോണ്‍', ഈ ലക്ഷണങ്ങള്‍ അവഗണിക്കല്ലേ...
മൂത്രമൊഴിക്കുമ്പോള്‍ വേദന, മൂത്രമൊഴിക്കുന്നതില്‍ ബുദ്ധിമുട്ട്, മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍, മൂത്രത്തില്‍ രക്തം കാണുക തുടങ്ങിയവയും കിഡ്‌നി സ്റ്റോണിന്റെ ലക്ഷണങ്ങളാണ്

കിഡ്നി സ്റ്റോണ്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ്. കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. കുറഞ്ഞ അളവില്‍ ദ്രാവകം കഴിക്കുന്നത് മൂലമുള്ള നിര്‍ജ്ജലീകരണം കല്ല് രൂപപ്പെടുന്നതിന്റെ പ്രധാന ഘടകമാണ്. അടിവയറ്റില്‍ വേദന തോന്നുന്നതും പുറകില്‍ വാരിയെല്ലുകള്‍ക്ക് താഴെ വൃക്കകള്‍ സ്ഥിതി ചെയ്യുന്ന ഇടത്ത് തോന്നുന്ന വേദനയും വൃക്കയിലെ കല്ലിന്റെ ഒരു പ്രധാന ലക്ഷണമാണ്.
മൂത്രമൊഴിക്കുമ്പോള്‍ വേദന, മൂത്രമൊഴിക്കുന്നതില്‍ ബുദ്ധിമുട്ട്, മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍, മൂത്രത്തില്‍ രക്തം കാണുക തുടങ്ങിയവയും കിഡ്‌നി സ്റ്റോണിന്റെ ലക്ഷണങ്ങളാണ്. ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍, മൂത്രത്തിന്റെ നിറം മാറുക എന്നിവയും കിഡ്‌നി സ്റ്റോണിന്റെ ലക്ഷണമാകാം. കാലുകളില്‍ വീക്കം, നില്‍ക്കാനോ ഇരിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയും വൃക്കയിലെ കല്ലിന്റെ സൂചനകളാകാം. ഓക്കാനം, ഛര്‍ദ്ദി, കടുത്ത പനിയും ക്ഷീണവും ഉണ്ടാകുന്നതും വൃക്കയിലെ കല്ലിന്റെ ലക്ഷണങ്ങളാകാം.
What's Your Reaction?






