തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ചു; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

ട്രെയിന്‍ മണാലിയിൽനിന്ന് തിരുപ്പതിയിലേക്ക് വരുകയായിരുന്നു

Jul 13, 2025 - 11:35
Jul 13, 2025 - 11:35
 0  10
തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ചു; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

ചെന്നൈ: ചരക്ക് ട്രെയിനിനു തീപിടിച്ചു. ഡീസൽ കയറ്റിവന്ന വാഗണുകൾക്കാണ്  തമിഴ്‌നാട് തിരുവള്ളൂരിൽ തീപിടിച്ചത്. സംഭവത്തെ തുടർന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. രാവിലെയാണ് അപകടമുണ്ടായത്. ആളപായമില്ലെന്ന് അധികൃതർ പറഞ്ഞു.

രക്ഷാ പ്രവർത്തകർ സ്ഥലത്തെത്തി തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്നും ജീവന് ഭീഷണിയില്ലെന്നും എസ്പി എ. ശ്രീനിവാസ പെരുമാൾ മാധ്യമങ്ങളോട് പറഞ്ഞു. ട്രെയിന്‍ മണാലിയിൽനിന്ന് തിരുപ്പതിയിലേക്ക് വരുകയായിരുന്നു. തീപിടിത്തത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എട്ട് ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow