ബില്ലുകളില്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം; തമിഴ്നാട് ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതി

Apr 8, 2025 - 13:32
Apr 8, 2025 - 13:33
 0
ബില്ലുകളില്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം; തമിഴ്നാട് ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതി

ചെന്നൈ: നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച തമിഴ്നാട് ഗവർണർ ആർ.എൻ.രവിയ്ക്ക് രൂക്ഷ ഭാഷയില്‍ മറുപടിയുമായി സുപ്രീം കോടതി. ബില്ലുകള്‍ തടഞ്ഞുവെയ്ക്കുന്ന  നടപടി ചട്ടവിരുദ്ധമെന്ന് സുപ്രിം കോടതി വിമര്‍ശിച്ചു. ഭരണഘടന ഗവർണക്ക് വീറ്റോ അധികാരം നൽകിയിട്ടില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നിയമങ്ങൾ ജനങ്ങളുടെ ആവശ്യത്തിനായാണ് കൊണ്ടുവരുന്നത്. ബില്ലുകളിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണം. ബിൽ തീരുമാനം നീട്ടാൻ ഗവർ‌ണർക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

ഭരണഘടന അനുസരിച്ച് മൂന്ന് വ്യവസ്ഥകളാണ് ഉള്ളത്. ബില്ലിന് അനുമതി നൽകുക, അനുമതി നിഷേധിക്കുക, പ്രസിഡന്‍റിന്‍റെ അനുമതിക്കായി വിടുക എന്നിവയാണത്. എന്നാൽ, ബില്ലുകളിൽ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയും അതിനുശേഷം പ്രസിഡന്‍റിന് അയക്കുകയും ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ.ബി. പർദീവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.

What's Your Reaction?

like

dislike

love

funny

angry

sad

wow