റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്; പരാതിയുമായി യുവഡോക്ടര്‍

2021 ഓഗസ്റ്റ് മുതൽ 2023 മാർച്ചുവരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി

Jul 31, 2025 - 09:45
Jul 31, 2025 - 14:33
 0  13
റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്; പരാതിയുമായി യുവഡോക്ടര്‍

കൊച്ചി: റാപ്പർ വേടനെതിരെ ബലാത്സംഗക്കേസുമായി യുവഡോക്ടര്‍. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ചുവരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. തൃക്കാക്കര പോലീസാണ് കേസെടുത്തത്. ഇന്നലെയാണ് യുവതിയുടെ പരാതി ലഭിച്ചതെന്നും കേസെടുത്ത് അന്വേഷണം നടക്കുകയാണെന്നും തൃക്കാക്കര എ.സി.പി. ഷിജു പി.എസ്. പറഞ്ഞു.

സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. കോഴിക്കോട് ഫ്ലാറ്റിലെത്തി ആദ്യം പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട്, വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു. ബന്ധത്തിൽനിന്ന് അകന്നതോടെയാണ് യുവതി പരാതി നൽകിയത്. മൊഴി പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു. അതിനുശേഷം നടപടിയുണ്ടാകുമെന്നും പോലീസ് പറഞ്ഞു.

ഐ.പി.സി. 376 (2) വകുപ്പ് അനുസരിച്ചാണ് കേസ്. ഭാരതീയ ന്യായ് സംഹിത വരുന്നതിനു മുൻപുള്ള സംഭവമായതിനാലാണ് ഈ വകുപ്പ് അനുസരിച്ച് കേസെടുത്തത്. തന്നെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്തശേഷം പിന്നീട് ഒഴിവാക്കിയെന്ന് യുവതിയുടെ മൊഴിയിൽ പറയുന്നു. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷമാണ് പൊപോലീസ് പുലർച്ചെ എഫ്.ഐ.ആര്‍. രജിസ്റ്റർ ചെയ്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow