രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ
രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്നാണ് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്
പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്നാമത്തെ ബലാത്സംഗ കേസിലാണ് അറസ്റ്റ്. ഇന്നലെ അർദ്ധരാത്രി 12.30നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ഉടൻ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാകും.
രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്നാണ് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ ക്യാംപിലെത്തിച്ചു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ മുതൽ രാഹുൽ പോലീസ് നിരീക്ഷണത്തിലായിരുന്നു. വളരെ രഹസ്യമായിട്ടായിരുന്നു പോലീസ് നീക്കം.
രാഹുലിനെതിരെ ശക്തമായ തെളിവുകളാണ് മൂന്നാം കേസിൽ പരാതിക്കാരി നൽകിയിരിക്കുന്നത്. ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും സാമ്പത്തിക ചൂഷണവുമുള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. ആശുപത്രി രേഖളും ഭ്രൂണഹത്യയ്ക്ക് ശേഷമുള്ള മെഡിക്കൽ രേഖകളും സാമ്പിളും തെളിവായി കൈമാറി. രാഹുൽ സാമ്പത്തിക ചൂഷണം നടത്തിയതിനും തെളിവുകളുണ്ട്.
What's Your Reaction?

