കലയോട് വിട; ഇനി പൂർണ്ണസമയ രാഷ്ട്രീയക്കാരൻ: പാലക്കാടിനായി അരങ്ങ് ഒഴിഞ്ഞു രമേഷ് പിഷാരടി
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്നും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ച നടൻ രമേഷ് പിഷാരടി തന്റെ കലാജീവിതം പൂർണ്ണമായും ഉപേക്ഷിക്കുന്നു. ഇനിയുള്ള അഞ്ച് വർഷം പാലക്കാട്ടെ ജനങ്ങൾക്കും മണ്ഡലത്തിന്റെ വികസനത്തിനുമായി മാത്രം നീക്കിവെക്കുമെന്നാണ് പിഷാരടിയുടെ പ്രഖ്യാപനം. അഭിനയത്തിന് പുറമെ സ്റ്റേജ് ഷോകളും സംവിധാനവും അദ്ദേഹം ഒഴിവാക്കും.
"സിനിമയ്ക്ക് എന്റെ അഭാവം വലിയ നഷ്ടമൊന്നും ഉണ്ടാക്കില്ല. ഞാൻ ഒഴിച്ചുകൂടാനാകാത്ത ആളാണെന്നൊന്നും കരുതുന്നില്ല," എന്ന് നാദിർഷയുമായുള്ള അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. സിനിമ ഉപേക്ഷിക്കുന്നത് നഷ്ടമാണോ നേട്ടമാണോ എന്നത് ജനങ്ങൾ തീരുമാനിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം രാഷ്ട്രീയത്തിലെ പുതിയ ചുവടുവെപ്പിനെക്കുറിച്ച് മനസ്സ് തുറന്നത്. കോൺഗ്രസ് പ്രസ്ഥാനത്തോടൊപ്പം ചേർന്ന് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ കഴിഞ്ഞത് അഭിമാനമാണെന്നും, ഇക്കാലമത്രയും കലാരംഗത്ത് തനിക്ക് ലഭിച്ച സ്നേഹം കഠിനാധ്വാനത്തിലൂടെ ജനങ്ങൾക്ക് തിരികെ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. മിമിക്രി വേദിയിൽ തുടങ്ങി സംവിധായകൻ വരെയായി വളർന്ന പിഷാരടിയുടെ ഈ 'അർദ്ധവിരാമം' സിനിമാ പ്രേമികളെ സംബന്ധിച്ച് അപ്രതീക്ഷിതമാണെങ്കിലും പാലക്കാട്ടുകാർക്ക് ഇത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
What's Your Reaction?