'എന്തേലും കലക്കി തന്ന് കൊല്ലാനാണോ? കുഞ്ഞ് ജനിച്ചാല്‍ ജീവിതം തകരും': രാഹുല്‍ ഗർഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഓഡിയോ
കുഞ്ഞ് ജനിച്ചാലുള്ള പ്രത്യാഘാതത്തെ കുറിച്ച് ആലോചിക്കണമെന്നും തന്റെ ജീവിതം തകരുമെന്നും രാഹുൽ പറയുമ്പോൾ കുഞ്ഞിനെ സ്വയം വളർത്തുമെന്ന് യുവതി പറയുന്നുണ്ട്.
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയുള്ള പരാതികൾ തുടരുന്നതിനിടെ രാഹുൽ യുവതിയെ ഗർഭഛിദ്രത്തിനു നിർബന്ധിക്കുന്ന ടെലിഫോൺ സംഭാഷണത്തിലെ ഓഡിയോ പുറത്ത്. ഗർഭഛിദ്രം നടത്താതിരുന്നാലുള്ള പ്രത്യാഘാതം മനസിലാക്കണമെന്നും കൊല്ലണമെന്ന് വിചാരിച്ചാൽ അത് എളുപ്പമാണെന്നും രാഹുൽ സംഭാഷണത്തിനിടെ പറയുന്നുണ്ട്.
കുഞ്ഞ് ജനിച്ചാലുള്ള പ്രത്യാഘാതത്തെ കുറിച്ച് ആലോചിക്കണമെന്നും തന്റെ ജീവിതം തകരുമെന്നും രാഹുൽ പറയുമ്പോൾ കുഞ്ഞിനെ സ്വയം വളർത്തുമെന്ന് യുവതി പറയുന്നുണ്ട്. ഗർഭഛിദ്രത്തിന് തയാറല്ലെന്ന് യുവതി ആവർത്തിച്ചു പറയുമ്പോൾ രാഹുൽ യുവതിയെ അസഭ്യം പറയുന്നതും സംഭാഷണത്തിലുണ്ട്. താനൊരു സ്ത്രീയാണെന്നെങ്കിലും കരുതണമെന്നും ഇതാണോ തന്റെ ആദർശമെന്നും യുവതി രാഹുലിനോടു ചോദിക്കുന്നു.
ഇതിനിടെ യുവതിയെ നേരിട്ട് കാണണമെന്നും രാഹുൽ പറയുന്നുണ്ട്. സ്നേഹം കൊണ്ടല്ല വിളിക്കുന്നതെന്ന് അറിയാമെന്നും എന്തേലും കലക്കി തന്ന് കൊല്ലാനാണോ എന്നാണ് യുവതി ചോദിക്കുമ്പോള്‍ കൊല്ലാനാണെങ്കിൽ എത്ര സെക്കൻഡ് വേണമെന്നാണ് വിചാരിക്കുന്നത് എന്ന മറുപടിയാണ് ഇതിന് രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായത്.
What's Your Reaction?

