കൗണ്‍സിലര്‍ പ്രശോഭിന് തിരിച്ചടി; പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Apr 17, 2026 - 12:05
Apr 17, 2026 - 12:06
 0
കൗണ്‍സിലര്‍ പ്രശോഭിന് തിരിച്ചടി;  പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ  കോടതി തള്ളി

പാലക്കാട് നഗരസഭയിലെ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും മുൻ കൗൺസിലറുമായ പ്രശോഭ് വി. വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതിയാണ് അപേക്ഷ നിരസിച്ചത്. ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ ബലാത്സംഗം, എസ്‌സി-എസ്ടി പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രശോഭിനെതിരെ കേസെടുത്തിരിക്കുന്നത്.

അതിജീവിത കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായി രഹസ്യമൊഴി നൽകിയിരുന്നു. ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രശോഭ് തന്നെ ഭീഷണിപ്പെടുത്തിയതായും താമസസ്ഥലത്തെത്തി പീഡിപ്പിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവം രാഷ്ട്രീയ വിവാദമായതോടെ പ്രശോഭിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. പീഡനവിവരം പുറത്തുവന്നതിന് പിന്നാലെ പ്രതി ഒളിവിലാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow