വിവാഹം കഴിഞ്ഞിട്ട് ഒരു മാസം; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജവാന് വീരമൃത്യു
ഈ വർഷം ഫെബ്രുവരിയിലാണ് രാംബാബു പ്രസാദ് വിവാഹിതനായത്

പട്ന: പാക് ഷെല്ലാക്രമണത്തിൽ ഒരു ബിഎസ്എഫ് ജവാനു കൂടി വീരമൃത്യു. മേയ് ഒന്‍പതിന് പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രാംബാബു പ്രസാദാണ് വീരമൃത്യു വരിച്ചത്. സിവാൻ ജില്ലയിലെ ഗൗതം ബുദ്ധ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വാസിൽപുർ ഗ്രാമത്തിലെ താമസക്കാരനാണ് രാംബാബു. നാളെ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.
രാംബാബുവിനു പരിക്കേറ്റെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കൾ ജമ്മു കശ്മീരിലെത്തിയിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് രാംബാബു പ്രസാദ് വിവാഹിതനായത്. സൈനിക സേവനം നടത്തണമെന്ന് കുട്ടിക്കാലം മുതൽ അദ്ദേഹം ആഗ്രഹിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
What's Your Reaction?






