സിനിമയുടെ ഉള്ളടക്കത്തിൽ ഇടപെടാൻ സംസ്ഥാന സർക്കാരിന് പരിമിതിയുണ്ട്: മന്ത്രി സജി ചെറിയാന്‍
ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാല്‍ സിനിമയുടെ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതിയുണ്ട്.

തിരുവനന്തപുരം: സിനിമയുടെ ഉള്ളടക്കത്തിൽ ഇടപെടാൻ സംസ്ഥാന സർക്കാരിന് പരിമിതിയുണ്ടെന്ന് മന്ത്രി സജി ചെറിയാൻ. അനുമതി നൽകുന്നത് സെൻസർ ബോർഡാണ്. ലഹരിയും അക്രമവാസനയും പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങൾ നിയന്ത്രിക്കുന്ന കാര്യം കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെയും സെൻസർ ബോർഡിന്റെയും ശ്രദ്ധയിൽപെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാല്‍ സിനിമയുടെ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതിയുണ്ട്. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ സെന്‍സര്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സിനിമാ രംഗത്തെ പ്രധാനപ്പെട്ടവരുടെ യോഗം ചേര്‍ന്നിരുന്നു. ഇത്തരത്തിലുള്ള സിനിമകളെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചു. അത് തത്വത്തില്‍ അവര്‍ അംഗീകരിച്ചിട്ടുണ്ട്', എന്നും സജി ചെറിയാന്‍ പറഞ്ഞു.
What's Your Reaction?






