വഖഫ് ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും

വഖഫ് ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെയാണ് ബിൽ അവതരിപ്പിക്കുക. എല്ലാവരും ഹാജരാകണം എന്നാവശ്യപ്പെട്ട് ബിജെപി അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്. ബില്ലിന്മേൽ ആറുമണിക്കൂർ ചർച്ചയാണ് കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്.
മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുന്നതിനാവൽ വഖഫ് ബിൽ ചർച്ചയിൽ സിപിഎം എംപിമാർ പങ്കെടുക്കില്ല. ജെപിസിയിലൂടെ കടന്ന് ഭരണപക്ഷ എംപിമാരുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ വഖഫ് നിയമഭേദഗതി ബില്ലാണ് പാര്‍ലമെന്‍റിലേക്ക് എത്തുന്നത്. ചര്‍ച്ചക്ക് ശേഷം ബിൽ പാസാക്കും.
പ്രതിപക്ഷം എതിർത്താലും ബിൽ പാസാക്കാനുള്ള അംഗസംഖ്യയുള്ളതിനാല്‍ സര്‍ക്കാരിന് ആശങ്കയില്ല. ഇന്ന് രാഹുൽ ഗാന്ധി കോൺഗ്രസ് എംപിമാരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ബില്ലിനെ ശക്തമായി എതിർക്കാനാണ് പ്രതിപക്ഷ തീരുമാനം.
എന്നാൽ ക്രൈസ്തവ സഭകൾ ബില്ലിനെ പിന്തുണയ്ക്കുന്നത് കോൺഗ്രസിൽ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്.
വഖഫ് ഭേദഗതി ബില്‍ നാളെ ഉച്ചയ്ക്ക് 12 മണിയോടെ ലോക്സഭയുടെ മേശപ്പുറത്ത് വയ്ക്കും. എല്ലാ ഭരണകക്ഷി എംപിമാര്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്.
ആറ് മണിക്കൂറോളം ചര്‍ച്ചയ്ക്കായി മാറ്റി വയ്ക്കുമെന്നാണ് ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജിജു അറിയിച്ചത്. ഉച്ചയ്ക്ക് ചേര്‍ന്ന കാര്യോപദേശക സമിതിയിലാണ് തീരുമാനം.
What's Your Reaction?






