പരീക്ഷയെഴുതാന്‍ പോയി, വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ല, എട്ടാം ക്ലാസുകാരിയെ കാണാതായത് 11ാം തീയതി മുതല്‍

പരീക്ഷയെഴുതാൻ പോയ കുട്ടി പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ലെന്നാണ് പിതാവ് പരാതിയിൽ പറയുന്നത്.

Mar 16, 2025 - 07:22
Mar 16, 2025 - 07:23
 0  17
പരീക്ഷയെഴുതാന്‍ പോയി, വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ല, എട്ടാം ക്ലാസുകാരിയെ കാണാതായത് 11ാം തീയതി മുതല്‍

കോഴിക്കോട്: എട്ടാം ക്ലാസ് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി. താമരശേരി പെരുമ്പള്ളിയിൽ ചോലക്കൽ വീട്ടിൽ മുസ്തഫയുടെ മകൾ ഫാത്തിമ നിദ(13)യെയാണ് ഈ മാസം 11നു രാവിലെ ഒൻപതു മുതൽ കാണാതായത്. സംഭവത്തിൽ താമരശേരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പരീക്ഷയെഴുതാൻ പോയ കുട്ടി പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ലെന്നാണ് പിതാവ് പരാതിയിൽ പറയുന്നത്. പെൺകുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താമരശേരി പോലീസ് സ്റ്റേഷനിൽ നേരിട്ടോ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിലോ അറിയിക്കണം.

What's Your Reaction?

like

dislike

love

funny

angry

sad

wow