‘ഓപ്പറേഷൻ തൂഫാൻ’: സുധാകരന്റെ കൊച്ചിയിലെ യോഗത്തിൽ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല; സർക്കാർ പരിപാടിയല്ലെന്ന് വിശദീകരണം
തിരുവനന്തപുരം: 'ഓപ്പറേഷന്‍ തൂഫാന്' ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെന്ന പേരില്‍ കെ. സുധാകരന്‍ എം.പി കൊച്ചിയില്‍ വിളിച്ചുചേർത്ത യോഗത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കൊച്ചിയിൽ നടന്നത് യാതൊരു തരത്തിലും സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര വകുപ്പ് ഇത്തരമൊരു യോഗം ചേരുമെന്ന് കരുതുന്നുണ്ടോ എന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു. ആരാണ് യോഗം വിളിച്ചതെന്നോ, ആരൊക്കെയാണ് അതിൽ പങ്കെടുത്തതെന്നോ തനിക്കറിയില്ലെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.
ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട ഔദ്യോഗിക യോഗങ്ങള്‍ വിളിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരാണ്. അതും ഉന്നത ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണമായ അറിവോടെ മാത്രമേ സംഭവിക്കാറുള്ളൂ. കൊച്ചിയിലെ യോഗത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും, അതിന്റെ ഉത്തരവാദിത്തം ഓപ്പറേഷന്‍ തൂഫാന്റെ തലയില്‍ കെട്ടിവെയ്‌ക്കേണ്ടതില്ലെന്നും ചെന്നിത്തല കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഇത് എങ്ങനെ സര്‍ക്കാര്‍ പരിപാടിയായി ചിത്രീകരിക്കാൻ കഴിയുമെന്നും, അത്തരം തെറ്റായ വാര്‍ത്തകള്‍ നല്‍കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു. ഓപ്പറേഷന്‍ തൂഫാനെ തകര്‍ക്കാന്‍ ആര് വിചാരിച്ചാലും നടക്കില്ലെന്നും, പദ്ധതി ശക്തമായി തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ. സുധാകരന്‍ സംഘടിപ്പിച്ച ഈ യോഗത്തെക്കുറിച്ച് തങ്ങൾക്കും അറിവില്ലെന്ന് എറണാകുളം ഡിസിസിയും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
What's Your Reaction?

