കുട്ടികളിൽ മതനിരപേക്ഷ ചിന്തയും ജനാധിപത്യബോധവും വളർത്തിയെടുക്കാൻ കഴിയണം; മുഖ്യമന്ത്രി

അറിവ് ഉണ്ടാകുകയും തിരിച്ചറിവ് ഇല്ലാതിരിക്കുകയും ചെയ്താൽ അത് ദോഷകരമായി ബാധിക്കും

Jun 2, 2025 - 12:08
Jun 2, 2025 - 12:09
 0  11
കുട്ടികളിൽ മതനിരപേക്ഷ ചിന്തയും ജനാധിപത്യബോധവും വളർത്തിയെടുക്കാൻ കഴിയണം; മുഖ്യമന്ത്രി
ആലപ്പുഴ: സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂ‍ർ ​ഗവൺമെൻ്റ് ഹൈസ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷ ചിന്തയും ജനാധിപത്യബോധവും കുട്ടികളിൽ വളർത്തിയെടുക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഉത്സവമായി മാറിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 
 
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, എംഎൽഎമാരായ യു പ്രതിഭ ദലീമ ജോ‍ജോ, മുഹമ്മദ് മുഹ്സിൻ എംഎൽഎ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
 
 അറിവ് ഉണ്ടാകുകയും തിരിച്ചറിവ് ഇല്ലാതിരിക്കുകയും ചെയ്താൽ അത് ദോഷകരമായി ബാധിക്കുമെന്നും അറിവുകൾ ജീവിതത്തിൽ പ്രവർത്തികമാക്കാൻ വിധം കുട്ടികളെ വളർത്തി എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ലോകത്തിന്റെ പുരോഗതിക്ക് അടിസ്ഥാനം അറിവാണ്, അറിവ് ആനന്ദത്തോടെ വളരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow