'വെള്ള ജഴ്സിയില്‍ രാജ്യത്തിനുവേണ്ടി കളിക്കാൻ സാധിച്ചത് വലിയ ആദരം'; ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് രോഹിത് ശര്‍മ
ഏകദിന ഫോർമാറ്റിൽ താരം തുടർന്നും കളിക്കും

മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ. ഇനി ടെസ്റ്റ് കളിക്കാനില്ലെന്ന് രോഹിത് ശർമ ബുധനാഴ്ച രാത്രി സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചു. ഏകദിന ഫോർമാറ്റിൽ താരം തുടർന്നും കളിക്കും. 2024 ലെ ട്വന്‍റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ രോഹിത് ട്വന്‍റി20യിൽനിന്നു വിരമിച്ചിരുന്നു.
‘‘ഞാൻ ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിക്കുകയാണ്. വെള്ള ജഴ്സിയില്‍ രാജ്യത്തിനുവേണ്ടി കളിക്കാൻ സാധിച്ചത് വലിയ ആദരമായി ഞാൻ കണക്കാക്കുന്നു. വർഷങ്ങളായി എനിക്കു നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ക്രിക്കറ്റിൽ ഇനിയും രാജ്യത്തിനായി ഞാൻ കളിക്കാനിറങ്ങും.’’– രോഹിത് ശർമ പ്രതികരിച്ചു. 2024–25 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്തായപ്പോൾ തന്നെ, രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യമുയർന്നിരുന്നു. ഐപിഎലിനു തൊട്ടുപിന്നാലെ ഇന്ത്യൻ ടീമിന് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിക്കാനുണ്ട്. ഈ പരമ്പരയിൽ ഇന്ത്യ പുതിയ ക്യാപ്റ്റനു കീഴിൽ ഇറങ്ങും.
ടെസ്റ്റ് കരിയറിൽ 67 മത്സരങ്ങളിൽനിന്ന് 12 സെഞ്ചറികളും 18 അർധ സെഞ്ചറികളുമുൾപ്പടെ 4301 റൺസെടുത്താണ് രോഹിത് ടെസ്റ്റ് കരിയർ അവസാനിപ്പിക്കുന്നത്.
What's Your Reaction?






