ആദ്യം ഇടിവ്, പിന്നാലെ കുതിപ്പ്, ഉച്ചകഴിഞ്ഞപ്പോള്‍ സ്വര്‍ണവില പുതിയ ഉയരം കുറിച്ചു
ഗ്രാമിന് 50 രൂപ കൂടി പതിനായിരത്തോട് അടുത്ത് നില്‍ക്കുകയാണ് സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ്. ഇന്ന് രാവിലെ നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79,480 രൂപയായി. എന്നാല്‍, ഉച്ചക്കഴിഞ്ഞപ്പോള്‍ ശനിയാഴ്ച രേഖപ്പെടുത്തിയ 79,560 രൂപ എന്ന റെക്കോര്‍ഡ് ഉയരം ഭേദിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്ന കാഴ്ചയാണ് കണ്ടത്.
പവന് 400 രൂപ കൂടി 79,880 രൂപയിലെത്തി അടുത്ത ദിവസം തന്നെ 80,000 മറികടക്കുമെന്ന സൂചനയാണ് സ്വര്‍ണവില നല്‍കിയത്. ഗ്രാമിന് 50 രൂപ കൂടി പതിനായിരത്തോട് അടുത്ത് നില്‍ക്കുകയാണ് സ്വര്‍ണവില. 9985 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീടാണ് 80,000ലേക്ക് വിലയെത്തിയത്.
What's Your Reaction?






