സ്വർണവില വീണ്ടും കുതിച്ചുയർന്നു; പവന് 1,680 രൂപ വർധിച്ച് 93,710 രൂപയായി

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,26,935 രൂപയായി

Nov 13, 2025 - 10:43
Nov 13, 2025 - 10:43
 0
സ്വർണവില വീണ്ടും കുതിച്ചുയർന്നു; പവന് 1,680 രൂപ വർധിച്ച് 93,710 രൂപയായി

സ്വർണവിലയിൽ ഈ ആഴ്ച വൻ കുതിപ്പ് രേഖപ്പെടുത്തി. വ്യാഴാഴ്ച ഒറ്റ ദിവസം കൊണ്ട് പവന് 1,680 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 93,710 രൂപയായി ഉയർന്നു. ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 4,640 രൂപയാണ് കൂടിയത്. നവംബര്‍ അഞ്ചിന് 89,080 രൂപയായിരുന്നു വില.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,26,935 രൂപയായി. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4,209.35 ഡോളര്‍ നിലവാരത്തിലാണ്.

പുറത്തുവരാനിരിക്കുന്ന യുഎസ് സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ക്കായി കാത്തിരിക്കുകയാണ് നിക്ഷേപകര്‍. ഡോളര്‍ ദുര്‍ബലമായതും സ്വര്‍ണം നേട്ടമാക്കി. യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറില്‍ വീണ്ടും നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും സ്വര്‍ണത്തിന് അനുകൂലമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow