തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ 13 പവന്‍ സ്വര്‍ണം കാണാതായി. വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ശ്രീകോവിലിൽ സ്വർണം പൂശാനായി സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വർണമാണ് കാണാതായത്. ക്ഷേത്രത്തിന്‍റെ വാതിലില്‍ സ്വര്‍ണം പൂശുന്ന പ്രവർത്തി നടന്നുവരികയായിരുന്നു.
കഴിഞ്ഞ ഏഴാം തീയതി നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു. ഇന്ന് വീണ്ടും നിര്‍മാണം ആരംഭിച്ചപ്പോളാണ് സ്വര്‍ണം നഷ്ടമായത് അറിയുന്നത്. ക്ഷേത്രത്തിലെ ഓഡിറ്റ് പരിശോധനയ്ക്കിടെയാണ് കുറവ് കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് സ്വർണം തൂക്കി നൽകുകയും തിരികെ വയ്ക്കുകയുംചെയ്യുന്നത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷണമാണോയെന്ന് ഇപ്പോഴും വ്യക്തമല്ല. ഇതേക്കുറിച്ച് കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.