വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണോ? അത്താഴത്തിന്‍റെ കാര്യത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരുടെ അത്താഴം ലളിതമായിരിക്കണം.

Mar 22, 2025 - 13:09
Mar 22, 2025 - 13:09
 0  13
വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണോ? അത്താഴത്തിന്‍റെ കാര്യത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

ണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ അത്താഴത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നത് നല്ലതാണ്. അത്താഴം വൈകി കഴിക്കുന്നത് ശരീരത്തില്‍ കൊഴുപ്പ് അടിയാനും വയറു ചാടാനും അമിത ഭാരത്തിനും കാരണമാകും. അത്താഴം നേരത്തെ കഴിക്കുന്നത് കലോറിയെ കത്തിക്കാനും വയറു കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരുടെ അത്താഴം ലളിതമായിരിക്കണം. ചെറിയ അളവില്‍, ആരോഗ്യകരമായ ഭക്ഷണം തന്നെ തെരഞ്ഞെടുക്കുക.

അത്താഴത്തിന് കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുന്നത് ഒഴിവാക്കുക. ചോറിന് പകരം ചപ്പാത്തിയോ റൊട്ടിയോ കഴിക്കാം. രാത്രിയില്‍ കൊഴുപ്പ് അധികമായി അടങ്ങിയ ഭക്ഷണങ്ങള്‍, പ്രോസസ്ഡ് ഭക്ഷണങ്ങള്‍ എന്നിവയും കഴിക്കാതിരിക്കുന്നതാണ് നല്ലത്. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളോടും 'നോ' പറയുക. രാത്രി കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറി അറിഞ്ഞ് കഴിക്കുക.

അത്താഴം അധികം വൈകി കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ ശ്രമം നടത്തുന്നവര്‍ക്ക് നല്ലതല്ല. പ്രോട്ടീന്‍, ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ അത്താഴത്തിന് ഉള്‍പ്പെടുത്തുക. രാത്രിയില്‍ എന്തെങ്കിലും സ്നാക്സ് കഴിക്കണമെന്ന് തോന്നിയാലും അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക. നട്സ്, സാലഡ് പോലുള്ള ഹെല്‍ത്തിയായ സ്നാക്സ്, അതും പരിമിതമായ അളവില്‍ മാത്രം കഴിക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow