ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി ലക്ഷ്മി മിത്ര (21) ആണ് മരിച്ചത്. കോളേജ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടിയാണ് ആത്മഹത്യാ ചെയ്തത്. ബെംഗളൂരു സൊലദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്നലെയായിരുന്നു സംഭവം നടന്നത്.
ബിബിഎ ഏവിയേഷൻ മൂന്നാംവർഷ വിദ്യാർത്ഥിനിയായിരുന്നു ലക്ഷ്‌മി.ഇന്നലെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആത്മഹത്യയുടെ കാരണം വ്യക്തമല്ല.