അടുക്കളയിലെ ഈ മൂന്ന് പദാര്‍ഥങ്ങള്‍ കരളിന്‍റെ ആരോഗ്യത്തെ ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍
നെയ്യ്, വെളിച്ചെണ്ണ തുടങ്ങിയവ അമിതവും പതിവായി ഉപയോഗിക്കുന്നത് കരളിന്റെ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള ഉപാപചയ ആരോഗ്യത്തെ വഷളാക്കും

നമ്മുടെ അടുക്കളയിലെ പ്രധാനപ്പെട്ട മൂന്ന് ഭക്ഷണങ്ങളാണ് നെയ്യ്, വെളിച്ചെണ്ണ, വെണ്ണ എന്നിവ. ഈ മൂന്ന് ഭക്ഷണങ്ങള്‍ കരളിന്റെ ആരോഗ്യത്തെ ബാധിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇവയില്‍ കാണപ്പെടുന്ന പൂരിത കൊഴുപ്പുകള്‍ കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. പൂരിത കൊഴുപ്പുകള്‍ കൂടുതലായി കഴിക്കുന്നത് ഹെപ്പാറ്റിക് ട്രൈഗ്ലിസറൈഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ഇന്‍സുലിന്‍ പ്രതിരോധം വഷളാക്കുകയും കരളില്‍ വീക്കം ഉണ്ടാക്കുകയും ചെയ്യുമെന്ന് ഹെപ്പറ്റോളജി, ദി ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി & മെറ്റബോളിസം തുടങ്ങിയ ജേണലുകളില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
നെയ്യ്, വെളിച്ചെണ്ണ തുടങ്ങിയവ അമിതവും പതിവായി ഉപയോഗിക്കുന്നത് കരളിന്റെ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള ഉപാപചയ ആരോഗ്യത്തെ വഷളാക്കും. പൂരിത കൊഴുപ്പുകള്‍ക്ക് പകരം സൂര്യകാന്തി എണ്ണ, ഫ്ളാക്സ് സീഡ് ഓയില്‍ പോലുള്ള അപൂരിത കൊഴുപ്പുകള്‍ അടങ്ങിയ വിത്ത് എണ്ണകള്‍ ഉപയോഗിക്കുന്നത് ലിപിഡ് പ്രൊഫൈല്‍ മെച്ചപ്പെടുത്തുന്നതിലും ഫാറ്റി ലിവര്‍ രോഗമുള്ള വ്യക്തികളില്‍ കരളിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.
ഫാറ്റി ലിവര്‍ രോഗമുള്ള രോഗികളില്‍ ഭക്ഷണക്രമത്തിലെ ഈ മാറ്റം കരള്‍ കൊഴുപ്പ് കുറയ്ക്കുന്നതിനും ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്. പതിവ് വ്യായാമവും പഞ്ചസാര ഒഴിവാക്കുന്നതും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്.
What's Your Reaction?






