വെല്‍ഫെയറും കിയയുടെ കാര്‍ണിവലും സ്വന്തമാക്കി വിരാത് കോലി

ഏകദേശം 1.32 കോടി രൂപയാണ് ഈ എം പി വിയ്ക്ക് എക്സ് ഷോറൂം വില വരുന്നത്

May 19, 2025 - 21:44
May 19, 2025 - 21:49
 0  11
വെല്‍ഫെയറും കിയയുടെ കാര്‍ണിവലും സ്വന്തമാക്കി വിരാത് കോലി

ടൊയോട്ടയുടെ ആഡംബര എം പി വിയായ വെല്‍ഫെയറും കിയയുടെ കാര്‍ണിവലും സ്വന്തമാക്കി ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളില്‍ ഒരാളായ വിരാത് കോലി. ഏകദേശം 1.32 കോടി രൂപയാണ് ഈ എം പി വിയ്ക്ക് എക്സ് ഷോറൂം വില വരുന്നത്. വൈറ്റ് ഷെയ്ഡാണ് വാഹനത്തിനായി കോലിയും അനുഷ്‌കയും തെരഞ്ഞെടുത്തിരിക്കുന്നത്. 64 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന കിയയുടെ കാര്‍ണിവലാണ് കോലിയുടെ ശേഖരത്തിലെത്തിയ മറ്റൊരു എം പി വി. 

വൈറ്റ് ഷെയ്ഡില്‍ തന്നെയാണ് ഈ വാഹനവും. ഹൈബ്രിഡ് സിസ്റ്റവുമായി പെയര്‍ ചെയ്തിട്ടുള്ള 2 .5 ലിറ്റര്‍, 4 സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിനാണ് വെല്‍ഫെയര്‍ വാഹനത്തിന്റെ കരുത്ത്. 240 എന്‍ എം ടോര്‍ക്കും 193 പി എസ് കരുത്തും ഉല്‍പാദിപ്പിക്കുമിത്. 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് കാര്‍ണിവലിനു കരുത്ത്. 193എച്ച്പി കരുത്തും പരമാവധി 441എന്‍എം ടോര്‍ക്കും പുറത്തെടുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow