ചിക്കന്‍പീസ് ഇല്ലാത്തതിന്‍റെ പേരില്‍ പോലീസ് സ്റ്റേഷനില്‍ കൂട്ടയടി
പള്ളുരുത്തി പോലീസ് സ്റ്റേഷനില്‍ ഹോംഗാര്‍ഡായ ഒരാളുടെ സെന്‍ഡ് ഓഫിനിടെയാണ് സംഭവം.

കൊച്ചി: ചിക്കന്‍പീസ് കിട്ടാത്തതിന്‍റെ പേരില്‍ പോലീസ് സ്റ്റേഷനില്‍ കൂട്ടയടി. പള്ളുരുത്തി പോലീസ് സ്റ്റേഷനിലാണ് ഹോം ഗാര്‍ഡുകള്‍ തമ്മിലടിച്ചത്. ബിരിയാണിയിലെ ചിക്കന്‍ കൂടുതല്‍ എടുത്തെന്നാരോപിച്ചായിരുന്നു കൂട്ടയടി നടന്നത്.
പള്ളുരുത്തി പോലീസ് സ്റ്റേഷനില്‍ ഹോംഗാര്‍ഡായ ഒരാളുടെ സെന്‍ഡ് ഓഫിനിടെയാണ് സംഭവം. ഒരാള്‍ എടുത്ത ബിരിയാണിയില്‍ ചിക്കന്‍ പീസ് അധികമായി പോയി, മറ്റൊരാള്‍ എടുത്ത ബിരിയാണിയില്‍ ചിക്കന്‍ പീസ് തീരെ ഇല്ലാതെ പോയി. ഇതോടെയുണ്ടായ വാക്കേറ്റം കയ്യാങ്കളിയാവുകയായിരുന്നു.
അടിക്കിടെ പരിക്കേറ്റയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒത്തുകൂടിയ സഹപ്രവര്‍ത്തകര്‍ തന്നയൊണ് ഹോംഗാര്‍ഡുകളെ പിടിച്ചുമാറ്റിയത്.
What's Your Reaction?






