യാത്രക്കാര്‍ക്ക് ഏറെ ഇഷ്ടം 11A സീറ്റ്, എത്ര തുക നൽകാനും തയ്യാര്‍
ചില വിമാനങ്ങളിൽ മാത്രമാണ് 11A സീറ്റ് എമർജൻസി എക്സിറ്റിന് സമീപമുള്ളതെന്നും ഏജന്‍സിക്കാര്‍ സൂചിപ്പിച്ചു

അബുദാബി: അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനദുരന്തത്തിനു ശേഷം 11A സീറ്റിന് ആവശ്യകത ഉയരുന്നതായി റിപ്പോര്‍ട്ട്. ആ സീറ്റിനായി തുക അധികം നൽകാനും യാത്രക്കാർ തയാറാണ്. ഈ സീറ്റ് കിട്ടിയില്ലെങ്കിൽ ഇതേ നിരയിലുള്ള മറ്റേതെങ്കിലും സീറ്റ് വേണമെന്നാണ് നിരവധി പേര്‍ ആവശ്യപ്പെടുന്നതെന്ന് ട്രാവല്‍ ഏജന്‍സിക്കാര്‍ പറയുന്നു.
ചില വിമാനങ്ങളിൽ മാത്രമാണ് 11A സീറ്റ് എമർജൻസി എക്സിറ്റിന് സമീപമുള്ളതെന്നും ഏജന്‍സിക്കാര്‍ സൂചിപ്പിച്ചു. വിമാന ദുരന്തത്തിൽ 241 യാത്രക്കാർ മരിച്ചപ്പോൾ 11A സീറ്റിലെ യാത്രക്കാരൻ വിശ്വാസ് കുമാർ രമേഷ് മാത്രം അദ്ഭുതകരമായി രക്ഷപ്പെട്ടതാണ് ഈ സീറ്റിനെ ജനപ്രിയമാക്കാന്‍ കാരണം.
What's Your Reaction?






