കംപ്രസർ ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് കാറ്റടിച്ചു, കുടല്‍ പൊട്ടി, 27കാരന്‍ ഗുരുതരാവസ്ഥയില്‍ 

കുടൽ പൊട്ടിയ നിലയിൽ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Jun 21, 2025 - 10:03
Jun 21, 2025 - 10:03
 0  15
കംപ്രസർ ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് കാറ്റടിച്ചു, കുടല്‍ പൊട്ടി, 27കാരന്‍ ഗുരുതരാവസ്ഥയില്‍ 

കുറുപ്പംപടി: സുഹൃത്തുക്കൾ കംപ്രസർ ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് കാറ്റടിച്ച അതിഥിത്തൊഴിലാളി ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ. ഒഡീഷ സ്വദേശി സന്തോഷ് നായിക്കിനാണു (27) പരിക്കേറ്റത്. കുടൽ പൊട്ടിയ നിലയിൽ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

18ന് ഓടക്കാലിയിലെ സ്മാർട് ടെക് പ്ലൈവുഡ് കമ്പനിയിലാണ് സംഭവം. പണി കഴിഞ്ഞ് ശരീരത്തിലെ മരപ്പൊടി കംപ്രസർ ഉപയോഗിച്ച് നീക്കുന്നതു പതിവാണ്. ഇതിനിടയിലാണ് സഹ തൊഴിലാളികളായ പ്രശാന്ത് ബഹ്‌റ (47), ബയാഗ് സിങ് (19) എന്നിവർ തമാശയ്ക്കു സ്വകാര്യ ഭാഗത്ത് കാറ്റടിച്ചത്. സംഭവത്തില്‍ കുറുപ്പംപടി പോലീസ് കേസെടുത്തു. 

What's Your Reaction?

like

dislike

love

funny

angry

sad

wow