ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ഡൽഹിയിൽ ആറ് യാത്രക്കാർക്ക് പരിക്ക്

Apr 26, 2026 - 14:42
Apr 26, 2026 - 14:42
 0
ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ഡൽഹിയിൽ ആറ് യാത്രക്കാർക്ക് പരിക്ക്

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വിസ് എയർലൈൻസ് വിമാനത്തിന് തീപിടിച്ചു. ഇന്ന് പുലർച്ചെ 1.08-ന് ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് വിമാനത്തിന്റെ എഞ്ചിനിൽ തീ കണ്ടത്. അപകടത്തിൽ ആറ് യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാല് നവജാതശിശുക്കളടക്കം 228 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എഞ്ചിനിലെ തകരാർ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വിമാനം തിരിച്ചിറക്കി യാത്രക്കാരെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. വിമാനത്തിലെ ജീവനക്കാർക്ക് പരിക്കുകളില്ലെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow