വീണ്ടും പാമ്പ്കടി മരണം; കണ്ണൂരില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Apr 26, 2026 - 14:28
Apr 26, 2026 - 14:28
 0
വീണ്ടും പാമ്പ്കടി മരണം; കണ്ണൂരില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ പട്ടുവം മുതുകുടയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മുതുകുട കല്ലടത്ത് നബീസ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടിൽ വച്ചാണ് നബീസയ്ക്ക് പാമ്പുകടിയേറ്റത്. വീട്ടുമുറ്റത്ത് തളർന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയ നബീസയെ ഉടൻതന്നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കടിച്ച പാമ്പിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. മരുമകൻ വീട്ടിലെത്തിയപ്പോഴാണ് തളർന്നുകിടക്കുന്ന നബീസയെ കണ്ടത്. അഹമ്മദ് ആണ് ഭർത്താവ്. ഫാത്തിമ മകളും കബീർ മരുമകനുമാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

What's Your Reaction?

like

dislike

love

funny

angry

sad

wow