പല്ലില്‍ ക്ലിപ്പ് ഇടുന്നതിനിടയില്‍ നാവിനടിയില്‍ ഡ്രില്ലര്‍ തുളച്ചു കയറി; ആശുപത്രിക്കെതിരെ കേസ്

പരാതിയിൽ ഡെന്‍റൽ കെയർ ആശുപത്രിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Mar 29, 2025 - 21:07
Mar 29, 2025 - 21:09
 0  15
പല്ലില്‍ ക്ലിപ്പ് ഇടുന്നതിനിടയില്‍ നാവിനടിയില്‍ ഡ്രില്ലര്‍ തുളച്ചു കയറി; ആശുപത്രിക്കെതിരെ കേസ്

പാലക്കാട്: പല്ലിൽ ക്ലിപ്പ് ഇടുന്നതുമായി ബന്ധപ്പെട്ട നടപടികൾക്കിടയിൽ യുവതിയുടെ നാവിനടിയിൽ ഡ്രില്ലർ തുളച്ചു കയറി. കാവശ്ശേരി വിനായകനഗർ ഗായത്രി സൂരജിന്‍റെ നാവിനടിയിലാണ് ഡ്രില്ലര്‍ തുളച്ചുകയറിയത്. പാലക്കാട് ആലത്തൂരിലാണ് സംഭവം. പരാതിയിൽ ഡെന്‍റൽ കെയർ ആശുപത്രിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഗായത്രിയുടെ പല്ലിനിടയിൽ ഘടിപ്പിച്ചിരുന്ന ഗം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാർച്ച് 22ന് നടന്ന ചികിത്സയ്ക്കിടെയാണ് അപകടം സംഭവിച്ചത്. പരുക്ക് ഗുരുതരമായതിനാൽ ഗായത്രി ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. ആലത്തൂർ ‘ജുവിൻസ് ഡെന്റൽ കെയർ സെന്റർ’ എന്ന സ്ഥാപനത്തിനെതിരെ ജില്ലാ മെഡിക്കൽ ഓഫിസർക്കും പരാതി നൽകിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow