ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക്
ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന സമരം 47ാം ദിവസത്തിലേക്ക് കടന്നു.

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന സമരം 47ാം ദിവസത്തിലേക്കും നിരാഹാര സമരം എട്ടാം ദിവസത്തിലേക്കും കടന്നു. വേതനം വര്‍ധിപ്പിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാവര്‍ക്കര്‍മാരുടെ സമരത്തോട് സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നില്‍ക്കുമ്പോള്‍ യുഡിഎഫ് ഭരണത്തിലുള്ള ചില തദ്ദേശ സ്ഥാപനങ്ങള്‍ ആശമാര്‍ക്ക് അധിക വേതനം നല്‍കാന്‍ തനത് ഫണ്ടില്‍ നിന്ന് തുക മാറ്റി വച്ചിരിക്കുകയാണ്.
എന്നാല്‍, സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മാത്രമാണ് പദ്ധതി നടപ്പിലാക്കാന്‍ സാധിക്കുക. ബജറ്റ് ചര്‍ച്ചയ്ക്ക് ശേഷം തദ്ദേശ സ്ഥാപനങ്ങള്‍ അനുമതി തേടി സര്‍ക്കാരിനെ സമീപിക്കും. സര്‍ക്കാര്‍ അനുമതിയില്ലാതെ പദ്ധതി നടപ്പിലാക്കാന്‍ സാധിക്കില്ല. സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ആശാ വര്‍ക്കര്‍മാരുടെ ഒരു മാസത്തെ ഓണറേറിയം തടഞ്ഞ് സര്‍ക്കാര്‍. ആലപ്പുഴ ജില്ലയില്‍ 146 പേരുടെ ഓണറേറിയമാണ് തടഞ്ഞത്. ഒരു ദിവസത്തെ സമരത്തില്‍ പങ്കെടുത്തതിന് ഒരുമാസത്തെ ഓണറേറിയം തടഞ്ഞതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
What's Your Reaction?






