എച്ച്-1ബി വിസ ഫീസ് വർധന: 'നിലവിലെ വിസ ഉടമകളെ ബാധിക്കില്ല'
പുതിയ അപേക്ഷകർക്ക് മാത്രമായി ഒരു തവണത്തേക്ക് മാത്രമാണ് ഈ ഫീസ് ഈടാക്കുകയെന്ന് അമേരിക്കൻ പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്

ന്യൂഡൽഹി: എച്ച്-1ബി വിസകൾക്ക് പുതുതായി പ്രഖ്യാപിച്ച ഒരു ലക്ഷം ഡോളർ വാർഷിക ഫീസ് സംബന്ധിച്ച ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് അമേരിക്കൻ പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് അറിയിച്ചു. പുതിയ അപേക്ഷകർക്ക് മാത്രമായി ഒരു തവണത്തേക്ക് മാത്രമാണ് ഈ ഫീസ് ഈടാക്കുകയെന്ന് അവർ ട്വീറ്റ് ചെയ്തു. പുതിയ എച്ച്-1ബി വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് മാത്രമേ ഒരു ലക്ഷം ഡോളർ ഫീസ് ബാധകമാകൂ.
നിലവിലെ എച്ച്-1ബി വിസ പുതുക്കുന്നവർ ഈ ഫീസ് നൽകേണ്ടതില്ല. നിലവിൽ വിസയുള്ളവർക്ക് അമേരിക്കയിൽ താമസിക്കുന്നതിനോ, പുറത്തുപോകുന്നതിനോ തിരികെ വരുന്നതിനോ യാതൊരു തടസങ്ങളുമില്ല. ഈ തീരുമാനം പുതിയ എച്ച്-1ബി വിസകളുടെ എണ്ണം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
What's Your Reaction?






