നടി ആക്രമിക്കപ്പെട്ട കേസ്: ആറ് പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു

കൂട്ടബലാത്സംഗം അടക്കം പ്രധാന കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി കണ്ടെത്തിയതിനെ തുടർന്ന് ഒന്ന് മുതൽ ആറുവരെ പ്രതികൾ കുറ്റക്കാരാണെന്ന് പ്രഖ്യാപിച്ചു

Dec 8, 2025 - 17:41
Dec 8, 2025 - 17:42
 0
നടി ആക്രമിക്കപ്പെട്ട കേസ്: ആറ് പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു

തൃശ്ശൂർ: നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി ശിക്ഷിച്ച ആറ് പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് ആണ് ഏറെ ചർച്ചയായ കേസിൽ തിങ്കളാഴ്ച വിധി പറഞ്ഞത്.

കൂട്ടബലാത്സംഗം അടക്കം പ്രധാന കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി കണ്ടെത്തിയതിനെ തുടർന്ന് ഒന്ന് മുതൽ ആറുവരെ പ്രതികൾ കുറ്റക്കാരാണെന്ന് പ്രഖ്യാപിച്ചു. ഇവരുടെ ജാമ്യം റദ്ദാക്കുകയും ചെയ്തു. ഒന്നാം പ്രതി: സുനിൽ കുമാർ എന്ന പൾസർ സുനി, രണ്ടാം പ്രതി: മാർട്ടിൻ ആൻ്റണി, മൂന്നാം പ്രതി: മണികണ്ഠൻ, 
നാലാം പ്രതി: വിജീഷ്, അഞ്ചാം പ്രതി: സലീം എന്ന വടിവാൾ സലീം, ആറാം പ്രതി: പ്രദീപ് ഇവർക്കുള്ള ശിക്ഷ ഈ മാസം 12-ന് കോടതി വിധിക്കും.

നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ നടൻ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടു. ദിലീപ് (എട്ടാം പ്രതി): കുറ്റകൃത്യത്തിൻ്റെ ഗൂഢാലോചനയിൽ നടൻ ദിലീപിന് പങ്കുണ്ടെന്ന വാദം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ചാർലി തോമസ് (ഏഴാം പ്രതി): പ്രതികളെ ഒളിവിൽ താമസിപ്പിച്ചു എന്ന കുറ്റം ചുമത്തപ്പെട്ടയാൾ. സുനിൽ കുമാർ (ഒൻപതാം പ്രതി): പ്രതികളെ ജയിലിൽ സഹായിച്ചു എന്ന കുറ്റം ചുമത്തപ്പെട്ടയാൾ. ശരത് ജി. നായർ (പത്താം പ്രതി): തെളിവ് നശിപ്പിക്കൽ കുറ്റം ചുമത്തപ്പെട്ടയാൾ.

What's Your Reaction?

like

dislike

love

funny

angry

sad

wow