പഞ്ചനക്ഷത്ര ഹോട്ടലില്‍ മദ്യപിച്ച് പ്രശ്നം ഉണ്ടാക്കി; നടന്‍ വിനായകനെതിരെ കേസ്
വിനായകനെ ജാമ്യത്തിൽ വിട്ടയച്ചു

കൊല്ലം: നടൻ വിനായകനെതിരെ കേസെടുത്ത് പോലീസ്. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ മദ്യപിച്ച് പ്രശ്നം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. പിന്നാലെ, വിനായകനെ ജാമ്യത്തിൽ വിട്ടയച്ചു. ജീവനക്കാരോട് മോശമായി പെരുമാറിയെന്ന വിവരത്തെ തുടർന്നാണ് അഞ്ചാലുംമൂട് പോലീസ് വിനായകനെ കസ്റ്റഡിയിലെടുത്തത്.
തുടർന്ന്, ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. വനിതാ പോലീസുകാരോട് അടക്കം വിനായകൻ തട്ടിക്കയറി. സ്റ്റേഷനിലും ബഹളം വെച്ചു. മദ്യപിച്ച് പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പ് ചുമത്തിയാണ് വിനായകനെതിരെ കേസെടുത്തത്. ഹോട്ടൽ ജീവനക്കാരൻ മർദ്ദിച്ചെന്ന് വിനായകന്‍ ആരോപിച്ചു.
What's Your Reaction?






