സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധ; ഈ വർഷം ഇതാദ്യം

മലപ്പുറം പെരിന്തൽമണ്ണയിൽ വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് നിപ സ്ഥിരീകരിച്ചത്

May 8, 2025 - 17:13
May 8, 2025 - 17:13
 0  21
സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധ; ഈ വർഷം ഇതാദ്യം

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം പെരിന്തൽമണ്ണയിൽ വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. ഈ വർഷം ആദ്യമായിട്ടാണ് കേരളത്തിൽ നിപ സ്ഥിരീകരിക്കുന്നത്.

യുവതി കഴിഞ്ഞ നാല് ദിവസത്തിലേറെയായി പനി ഉൾപ്പെടെയുള്ള രോ​ഗലക്ഷണങ്ങളുമായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് സ്രവം പരിശോധനക്കയച്ചത്. ഇവരുടെ രോ​ഗത്തിന്‍റെ ഉറവിടം വ്യക്തമായിട്ടില്ല. ആരോഗ്യവകുപ്പ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow