തൊഴിൽ പീഡനമല്ലെന്ന് യുവാക്കൾ, സ്ഥാപന ഉടമയെ കുടുക്കാൻ ശ്രമം? പീഡനമല്ലെന്ന വിലയിരുത്തലിൽ തൊഴിൽവകുപ്പും

Apr 6, 2025 - 09:15
Apr 6, 2025 - 12:09
 0  13
തൊഴിൽ പീഡനമല്ലെന്ന് യുവാക്കൾ, സ്ഥാപന ഉടമയെ കുടുക്കാൻ ശ്രമം? പീഡനമല്ലെന്ന വിലയിരുത്തലിൽ തൊഴിൽവകുപ്പും

കൊച്ചി∙ ജീവനക്കാരെ കഴുത്തിൽ ബെൽറ്റിട്ട് മുട്ടുകുത്തിച്ച് നടത്തിക്കുന്നതിന്റെയും വസ്ത്രം ഉരിയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ, നടന്നത് തൊഴിൽ പീഡനമല്ലെന്ന് യുവാക്കൾ. സ്ഥാപനത്തെ കുടുക്കാനുള്ള ശ്രമമെന്നാണ് ദൃശ്യങ്ങളിലുള്ള യുവാക്കളുടെ പ്രതികരണം.

 നടന്നതു തൊഴിൽപീഡനമല്ലെന്നാണ് തൊഴിൽവകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വിലയിരുത്തുന്നത്. പെരുമ്പാവൂരിലെ കമ്പനിയിൽ നടന്ന കാര്യങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത് എന്നാണ് റിപ്പോർട്ട്. 

ദൃശ്യത്തിൽ ഉൾപ്പെട്ട യുവാക്കളിൽനിന്ന് ജില്ലാ ലേബർ ഓഫിസർ മൊഴിയെടുത്തിരുന്നു. വ്യക്തികൾ തമ്മിലുള്ള പ്രശ്നത്തെ തൊഴിൽ പീഡനമായി ചിത്രീകരിച്ചെന്നാണു തൊഴിൽവകുപ്പ് കരുതുന്നത്. അതേസമയം മറിച്ചുള്ള തെളിവുകളും തൊഴിൽവകുപ്പ് പരിശോധിക്കുകയാണ്. സ്ഥാപനത്തോടുള്ള വൈരാഗ്യം തീർക്കാൻ മനാഫ് മനഃപൂർവം വിഡിയോ ചിത്രീകരിച്ചുവെന്നാണ് ദൃശ്യങ്ങളിലുള്ള യുവാക്കളുടെ വെളിപ്പെടുത്തൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow