തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു; അച്ഛനും മക്കളും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
സംഭവത്തിൽ അയൽവാസി ജിന്റോ, അച്ഛൻ ഔസേപ്പ്, സഹോദരൻ ജെയ്‌സൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്
തൃശൂർ: മാടക്കത്തറയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ അയൽവാസികളായ അച്ഛനും രണ്ട് മക്കളും പോലീസ് പിടിയിലായി. ലഹരി ഇടപാടുകളെച്ചൊല്ലിയുള്ള തർക്കവും മുൻവൈരാഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. നാല് സെന്റ് ഉന്നതിയിൽ താമസിക്കുന്ന നിഖിൽ (22) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ അയൽവാസി ജിന്റോ, അച്ഛൻ ഔസേപ്പ്, സഹോദരൻ ജെയ്‌സൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട നിഖിലിന്റെ സുഹൃത്തായ ഷാമോനും പ്രതി ജിന്റോയും തമ്മിൽ ദീർഘകാലമായി ശത്രുത നിലനിന്നിരുന്നു. നിഖിലും ഷാമോനും ലഹരി ഉപയോഗിക്കുന്ന വിവരം ജിന്റോ പോലീസിനെ അറിയിച്ചിരുന്നു. ഇതാണ് വിരോധത്തിന് പ്രധാന കാരണം.
രൂക്ഷമായതോടെ ജിന്റോ നിഖിലിനെ വലതു തോളിൽ ആഴത്തിൽ കുത്തുകയായിരുന്നു. ആക്രമണത്തിൽ ഷാമോന്റെ മുഖത്തും കൈയ്ക്കും പരിക്കേറ്റു. ഇയാൾ നിലവിൽ ചികിത്സയിലാണ്. ഷാമോന്റെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. സംഭവസ്ഥലത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ലഹരി മാഫിയയുമായി ഇവർക്ക് ആർക്കെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
What's Your Reaction?