ചാലക്കുടിപ്പാലം അടച്ചു ;ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക് ,വാഹനങ്ങള്‍ തിരിച്ചുവിടുന്നു
ദേശീയപാതയിൽ കൊരട്ടി മേൽപ്പാലം, അടിപ്പാതകൾ എന്നിവയുടെ നിർമ്മാണവും ചാലക്കുടിപ്പാലത്തിന്റെ ബലപരിശോധനയും പ്രമാണിച്ച് തൃശൂർ ഭാഗത്തേക്കുള്ള പഴയ പാലം അടച്ചു. ഇതോടെ ഇരുദിശകളിലേക്കുമുള്ള വാഹനങ്ങൾ പുതിയ പാലത്തിലൂടെ (സമാന്തര പാലം) കടത്തിവിടാൻ തുടങ്ങിയത് ദേശീയപാതയിൽ കടുത്ത ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്.
പാലത്തിലെ ബെയറിംഗുകൾ മാറ്റുന്നതിന് മുന്നോടിയായുള്ള പരിശോധനകളാണ് ഇപ്പോൾ നടക്കുന്നത്. ഗതാഗതക്കുരുക്ക് ലഘൂകരിക്കാനായി തൃശൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കോട്ടമുറി വഴിയും, എറണാകുളം ഭാഗത്തുനിന്നുള്ളവ ചിറങ്ങര വഴിയും സമാന്തര റോഡുകളിലേക്ക് തിരിച്ചുവിടാൻ പോലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഡിവൈഎസ്പി ഓഫീസിൽ 24 മണിക്കൂർ കൺട്രോൾ റൂമും പ്രത്യേക പോലീസ് സംഘവും നിരീക്ഷണത്തിനായി രംഗത്തുണ്ട്.
What's Your Reaction?