വാഷിങ്ടൺ: വെനസ്വേലക്ക് വീണ്ടും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. നിക്കോളാസ് മഡുറോയെ അമേരിക്ക ബന്ദിയാക്കിയതിന് പിന്നാലെ വെനസ്വേലന്‍ പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്ത വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിനാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വാഷിങ്ടണിനെ ധിക്കരിക്കുന്നത് തുടർന്നാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് ശേഷമാണ് ട്രംപിന്റെ പുതിയ ഭീഷണി.അറ്റ്‌ലാന്റിക് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
'അവര്‍ ശരിയായത് ചെയ്തില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരും. ഒരുപക്ഷെ മഡുറോയേക്കാള്‍ വലിയ വില' എന്നാണ് ട്രംപ് പറഞ്ഞത്. മഡുറോയുടെ അറസ്റ്റിലേക്ക് നയിച്ച അമേരിക്കൻ ഇടപെടലിനെ റോഡ്രിഗസ് നിരസിക്കുന്നത് താൻ സഹിക്കില്ലെന്ന് ട്രംപ് പറഞ്ഞതായും അറ്റ്ലാൻ്റിക് റിപ്പോർട്ടിൽ പറയുന്നു.