നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് വിട്ടു

Nov 29, 2025 - 12:24
Nov 29, 2025 - 12:25
 0
നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം.  മദ്യ ലഹരിയിലായിരുന്നു ആത്മഹത്യ ശ്രമം. ഇയാൾ  കൈഞരമ്പ് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
 
മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. പുറത്തിറങ്ങിയ മണികണ്ഠൻ കടയിൽ നിന്ന് ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. 
 
തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് വിട്ടു.  കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയാനിരിക്കെയാണ് ജീവനൊടുക്കാൻ ശ്രമം.

What's Your Reaction?

like

dislike

love

funny

angry

sad

wow