വാഷിങ്ടൺ: അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ അവസാനിപ്പിക്കാൻ സെനറ്റിൽ ഒത്തുതീർപ്പായതായി വിവരം. അമേരിക്കയില്‍ 40 ദിവസത്തെ സ്തംഭനാവസ്ഥയ്ക്കാണ് വിരാമമാകുന്നത്. സർക്കാർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധന അനുമതി ബിൽ ജനുവരി 31 വരെ സെനറ്റ് അംഗീകരിച്ചു.
എന്നാൽ ഡൊമോക്രറ്റുകളുടെ പ്രധാന ആവശ്യമായ ആരോഗ്യ പരിരക്ഷാ നികുതി ഇളവ് ഇപ്പോഴുണ്ടായിരിക്കില്ല. ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിയും മരവിപ്പിക്കും. യുഎസ് കോണ്‍ഗ്രസിന്റെ അനുമതി ഉടനുണ്ടാകും. 8 ഡെമോക്രാറ്റ് അംഗങ്ങൾ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഷട്ട് ഡൗൺ അവസാനിക്കാൻ ഇനി ജനപ്രതിനിധി സഭയുടെ അംഗീകാരം കൂടി വേണം. തുടർന്ന് പ്രസിഡന്റ് ട്രംപ് ബില്ലിൽ ഒപ്പുവെക്കണം. അത് ഉടൻ തന്നെ ഉണ്ടാവുമെന്നാണ് വിവരം.