വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി

അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്നും സുപ്രീം കോടതി

Sep 15, 2025 - 12:11
Sep 15, 2025 - 12:11
 0
വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി
ഡൽഹി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. വഖഫിൽ അഞ്ച് വര്‍ഷമെങ്കിലും മുസ്ലീം മത വിശ്വാസിയായിരിക്കണം, അന്വേഷണം നടക്കുമ്പോള്‍ വഖഫ് ഭൂമി അതല്ലാതാകുമെന്ന വ്യവസ്ഥ അടക്കമുള്ള വിവാദ വകുപ്പുകൾക്കാണ് സ്റ്റേ അനുവദിച്ചത്. 
 
ആരാണ് ഇസ്‍ലാം മത വിശ്വാസിയെന്ന് നിയമപരമായി തീരുമാനിക്കുന്നത് വരെയാണ് ഈ ഭേദഗതി സ്റ്റേ ചെയ്തിരിക്കുന്നത്. വഖഫ് ഭേദഗതി നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍ ചിലത് ഏകപക്ഷീയമായി അധികാരം പ്രയോഗിക്കുന്നതാണെന്നാണ് സുപ്രീം കോടതിയുടെ കണ്ടെത്തൽ. 
 
നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാനാകില്ലെന്നും അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി.  അന്വേഷണം നടക്കുമ്പോള്‍ വഖഫ് ഭൂമി അതല്ലാതാകുമെന്ന വ്യവസ്ഥയും സ്റ്റേ ചെയ്തു.  ജില്ലാ കളക്ടറുടെ അധികാരവും സ്റ്റേ ചെയ്തിട്ടുണ്ട്. മുസ്ലിം ഇതര വിശ്വാസിയെയും വഖഫ് ബോർഡ് സിഇഒ ആക്കാം. ബോര്‍ഡുകളിൽ മൂന്നിൽ കൂടുതൽ അമുസ്ലിങ്ങള്‍ പാടില്ലെന്നാണ് കോടതി ഉത്തരവിട്ടത്. 
 
വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യണം എന്ന വ്യവസ്ഥയ്ക്ക് സ്റ്റേയില്ല. ഉപയോഗം കൊണ്ടു വഖഫ് ആയതടക്കം ഒരു വഖഫ് സ്വത്തും ഈ വിഭാഗത്തിൽ നിന്നു മാറ്റരുതെന്ന നിർദേശവും കേന്ദ്രം അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് എ.ജി മാസിഹ് എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്.

What's Your Reaction?

like

dislike

love

funny

angry

sad

wow