മുംബൈ: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ വൻ തീപിടിത്തം. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കോണ്‍ ഗ്രാമത്തിലെ സരാവലി എംഐഡിസി ഏരിയയിലെ മംഗള്‍ മൂര്‍ത്തി ഡൈയിംഗ് കമ്പനിയുടെ യൂണിറ്റിലാണ് തീപിടിത്തം ഉണ്ടായത്. സരാവലി ഗ്രാമത്തിലെ ഡൈയിംഗ് യൂണിറ്റിലാണ് തീപിടിച്ചത്.
ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ആദ്യം വലിയ പൊട്ടിത്തെറി ശബ്ദമാണ് കേട്ടത്. പിന്നാലെ തീ പടർന്നു പിടിക്കുകയായിരുന്നു. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ പുക ചുരുളുകള്‍ ഉയരുകയാണ്. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാവിലെ ആയതിനാൽ ജീവനക്കാർ ആരും സ്ഥലത്തുണ്ടായിരുന്നില്ല. അതുകൊണ്ട് വലിയ അപകടം ഒഴിവായി. ഷോട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി ഫാക്ടറി ഉടമകൾ പറഞ്ഞു.