ശ്രീനഗർ: തുടർച്ചയായ മഴയ്ക്ക് പിന്നാലെ ജമ്മു കശ്മീരിൽ കനത്ത മണ്ണിടിച്ചിൽ. അപകടത്തിൽ മൂന്ന് പേർ മരിച്ചു. ജമ്മു കശ്മീർ ശ്രീനഗർ ദേശീയ പാതയിൽ റമ്പാൻ ജില്ലയിലാണ് മണ്ണിടിച്ചിലുണ്ടായത്. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചു.
മണ്ണിടിച്ചിലിൽ 100 ൽ അധികം ആളുകളെ രക്ഷപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരം.സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കനത്ത മണ്ണിടിച്ചിലിനെത്തുടർന്ന് ദേശിയ പാതയിൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
ദേശീയ പാതയിൽ പാറകളും ചെളിയും അവശിഷ്ടങ്ങളും വന്ന് മൂടിയ നിലയിലാണ് ഉള്ളത്. നിരവധി വാഹനങ്ങളാണ് ദേശിയ പാതയിൽ ഇപ്പോൾ കുടുങ്ങി കിടക്കുന്നത്. അവശിഷ്ടങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.