ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎ സഖ‍്യം 2026ൽ അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ. അധികാരം പങ്കിടില്ലെന്ന് AIADMK ആവർത്തിക്കുമ്പോഴാണ് അമിത് ഷായുടെ പ്രസ്താവന. മാത്രമല്ല ബിജെപിയും സർക്കാരിന്‍റെ ഭാഗമാകും.
കൂടാതെ സഖ്യത്തെ എടപ്പാടി തന്നെ നയിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. എന്നാൽ വിജയ് ബിജെപി സഖ‍്യത്തിലേക്ക് വരുമോയെന്ന ചോദ‍്യത്തിന് അൽപ്പം സമയം കൂടി കാത്തിരിക്കണമെന്നാണ് അമിത് ഷാ മറുപടി നൽകിയത്. മാത്രമല്ല വൈകാതെ തന്നെ ഇക്കാര‍്യത്തിൽ വ‍്യക്തവരുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.