കൊല്ലം: വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. കൊല്ലം തേവലക്കര ബോയ്‌സ് സ്കൂളിലെ എട്ടാം ക്ലാസുകാരൻ മിഥുനാണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെയാണ് അപകടം നടന്നത്. കുട്ടികൾ തമ്മിൽ കളിക്കിടെ മിഥുന്റെ ചെരുപ്പ് ഓടിനു മുകളിലേക്ക് വീണിരുന്നു. ഈ ചെരിപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ കോമ്പൗണ്ടിനു മുകളിലെ വൈദ്യുതി ലൈൻ തട്ടി ഷോക്കേറ്റുവെന്നാണ് പ്രാഥമിക വിവരം.
സ്കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈൻ അപകടരമായ അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കെട്ടിടത്തിന്റെ മുകളിൽ ഉയർന്ന വോൾട്ടേജ് ലൈനുകൾ കടന്നുപോകുന്ന ഭാഗത്താണ് മിഥുന്റെ ചെരിപ്പ് വീണതെന്നാണ് പ്രാഥമിക വിവരം.